അംഗമായി ചേരുന്നതിനുള്ള നടപടിക്രമങ്ങള്‍
സംസ്ഥാനത്തെ സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങള്‍ക്ക് നിയമപരമായ സുരക്ഷ ഉറപ്പാക്കുന്നതിനായി സര്‍ക്കാര്‍ 2012ല്‍ രൂപീകരിക്കപ്പെട്ടതാണ് കേരള സഹകരണ നിക്ഷേപ ഗ്യാരന്റി ഫണ്ട് ബോര്‍ഡ്.നിക്ഷേപ ഗ്യാരന്റി ഫണ്ട് ബോര്‍ഡില്‍ അംഗത്വമെടുക്കുകയും കൃത്യമായി അംഗത്വം പുതുക്കി വരുന്നതുമായ സഹകരണ സ്ഥാപനങ്ങളിലെ നിക്ഷേപങ്ങള്‍ക്കാണ് ഗ്യാരന്റി ഉറപ്പാക്കിയിട്ടുള്ളത്. സഹകരണ സംഘം രജിസ്‌ട്രാറുടെ നിയന്ത്രണത്തിലല്ലാതെ സഹകരണം എന്നവാക്ക് ഉപയോഗിച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്ന മള്‍ട്ടി സ്‌റ്റേറ്റ് സഹകരണ സംഘങ്ങളുടെയും, ഗ്യാരന്റി ഫണ്ട് ബോര്‍ഡില്‍ അംഗമല്ലാത്ത സഹകരണ സംഘങ്ങളുടെയും നിക്ഷേപങ്ങള്‍ക്ക് സര്‍ക്കാര്‍ ഗ്യാരണ്ടി ലഭിക്കുന്നതല്ല. ഗ്യാരണ്ടി ഉറപ്പാക്കിയിട്ടുള്ള സ്ഥാപനങ്ങളെ തിരിച്ചറിയാന്‍ ഇടപാടുകാര്‍ക്ക് കാണത്തക്കവിധം നിക്ഷേപ ഗ്യാരന്റി പത്രം പ്രദര്‍ശിപ്പിക്കണ്ടതാണ്.
അര്‍ഹത
1. പ്രവര്‍ത്തനം മന്ദീഭവിച്ചതും പ്രവര്‍ത്തന രഹിതവും സമാപ്‌തീകരണ നടപടിയി ലുള്ളതുമായ സംഘങ്ങള്‍ ഒഴികെ നിക്ഷേപം സ്വീകരിക്കുന്നതും സഹകരണ സഘം രജിസ്‌ട്രാറുടെ ഭരണ നിയന്ത്രണത്തിലുള്ളതുമായ എല്ലാ സഹകരണ സംഘങ്ങളേയും സ്‌കീമില്‍ ഉള്‍പ്പെടുത്താവുന്നതാണ്.
2. ടി സംഘങ്ങള്‍ 1969-ലെ കേരള സഹകരണ സംഘം നിയമം ചട്ടം 63പ്രകാരമുള്ള തരള ധനം സൂക്ഷിക്കേണ്ടതാണ്
3.വിലപിടിപ്പുള്ളതും, റെക്കോര്‍ഡുകളും, സുക്ഷിക്കുന്നതിനുള്ള സുരക്ഷാ സംവിധാ നങ്ങള്‍ സംഘങ്ങള്‍ക്ക് ഉണ്ടായിരിക്കണം.
4. കേരള സഹകരണ നിക്ഷേപ ഗ്യാരന്റി ഫണ്ട് ബോര്‍ഡില്‍ അംഗമാകുന്നതിന് അതാത് ജില്ലാ സഹകരണ സംഘം രജിസ്‌ട്രാറോട് അപേക്ഷിച്ചുകൊണ്ട് സംഘം/ ബാങ്ക് ഭരണസമിതി തീരുമാനമെടുത്ത് ജോയിന്റ് രജിസ്‌ട്രാര്‍ മുഖേന രജിസ്‌ട്രാര്‍ക്ക് അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.
5. ഒരു ജില്ലയില്‍ കൂടുതലോ സംസ്ഥാനമൊട്ടാകയോ പ്രവര്‍ത്തനപരിധി ഉള്ളതുമായ സഹകരണ സംഘങ്ങള്‍ കേരള സഹകരണ നിക്ഷേപ ഗ്യാരന്റി ഫണ്ട് ബോര്‍ഡില്‍ അംഗമാകുന്നതിന് സഹകരണ സംഘം രജിസ്‌ട്രാറോട് അപേക്ഷിച്ചുകൊണ്ട് സംഘം/ബാങ്ക് ഭരണസമിതി തീരുമാനമെടുത്ത് ജോയിന്റ് രജിസ്‌ട്രാര്‍ മുഖേന രജിസ്‌ട്രാര്‍ക്ക് അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.
5.അപേക്ഷ ലഭിക്കുമ്പോള്‍ സഹകരണ സംഘം രജിസ്‌ട്രാര്‍ / സഹകരണസംഘം ജോയിന്റ് രജിസ്‌ട്രാര്‍ അപേക്ഷ പരിശോധിച്ച് സംഘത്തിനെ/ബാങ്കിനെ നോട്ടിഫൈ ചെയ്യുന്നതാണ്.
6. അപേക്ഷ സമര്‍പ്പിച്ച സഹകരണ ബാങ്കിനെ/സംഘത്തിനെ രജിസ്‌ട്രാര്‍/ സഹകരണസംഘം ജോയിന്റ് രജിസ്‌ട്രാര്‍ നോട്ടിഫൈ ചെയ്യുന്ന മുറക്ക് പുതുതായി അംഗത്വമെടുക്കുന്നതിനുള്ള ഫോറവും മറ്റ് അനുബന്ധങ്ങളും (keralaco-opdgfb.org എന്ന വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്‌തെടുത്ത്) തയ്യാറാക്കി ബാങ്കിലെ/സംഘത്തിലെ ചീഫ് എക്‌സിക്യൂട്ടിവ്, ഭരണ സമിതി അംഗങ്ങള്‍, ആഡിറ്റര്‍, എന്നിവര്‍ സാക്ഷ്യപ്പെടുത്തി ബന്ധപ്പെട്ട ജില്ലാ സഹകരണ ബാങ്കുകളില്‍ വിഹിതം ഒടുക്കിയ ഒറിജിനല്‍ ചെല്ലാന്‍ സഹിതം കേരള സഹകരണ നിക്ഷേപ ഗ്യാരന്റി ഫണ്ട് ബോര്‍ഡിലേക്ക് സമര്‍പ്പിക്കേണ്ടതാണ്.
7. ഓരോ സാമ്പത്തിക വര്‍ഷവും ചട്ടപ്രകാരം നിശ്ചയിച്ചിട്ടുള്ള സമയ പരിധിക്കുള്ളില്‍ (June 30) മേല്‍ പരാമര്‍ശിച്ചിട്ടുള്ള ഫോറങ്ങള്‍ ഉള്‍പ്പടെ വിഹിതം ഒടുക്കി അംഗത്വം പുതുക്കേണ്ടതും അല്ലാത്തപക്ഷം 12% പലിശ അടയ്‌ക്കേണ്ടതുമാണ്.
8. ഒരിക്കല്‍ അംഗമായി കഴിഞ്ഞ സഹകരണ ബാങ്കുകള്‍/സംഘങ്ങള്‍ തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ അംഗത്വം പുതുക്കാതെ വരികയാണെങ്കില്‍ അംഗത്വം പുതുക്കിയ വര്‍ഷംവരെയുള്ള നിക്ഷേപ ബാക്കിനില്‌പിന് മാത്രമേ ഗ്യാരന്റിക്ക് അര്‍ഹത ഉണ്ടായിരിക്കുകയുള്ളു.