ബോര്‍ഡിന്റെ ഘടന
1) ഗസറ്റ് വിജ്ഞാപനത്തിലൂടെ ഫണ്ടിന്റെ ഭരണ നിര്‍വ്വഹണത്തിനായി കേരള
സഹകരണ നിക്ഷേപ ഗ്യാരന്റി ഫണ്ട് ബോര്‍ഡ് എ്ന്ന വിളിക്കപ്പെടുന്ന ഒരു ബോര്‍ഡ് ഗവമെന്റ് രൂപീകരിക്കാവുന്നതാണ്.
2) ബോര്‍ഡില്‍ ചുവടെ കൊടുത്തിട്ടുള്ള അംഗങ്ങള്‍ ഉള്‍പ്പെടുന്നതാണ്.
i) സഹകരണത്തിന്റെ ചുമതലയുള്ള മന്ത്രി ബോര്‍ഡിന്റെ ചെയര്‍മാന്‍ ആയിരിക്കും.
ii) സംസ്ഥാന സഹകരണ യൂണിയന്‍ ചെയര്‍മാന്‍
iii) സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്യുന്ന പ്രാഥമിക കാര്‍ഷിക വായ്പ സംഘങ്ങളുടെ
ഭരണസമിതി അംഗങ്ങളായ 4 പ്രതിനിധികള്‍
iv) കാര്‍ഷികേതര വായ്പ സംഘങ്ങളുടെ ഭരണസമിതി അംഗങ്ങളില്‍ നിന്നും
സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്യുന്ന ഒരു പ്രതിനിധി
v) ജീവനക്കാരുടെ വായ്പ സംഘങ്ങളിലെ കമ്മിറ്റി അംഗങ്ങളുടെ ഒരു പ്രതിനിധി
vi) വനിതാ സഹകരണ സംഘങ്ങളുടെ കമ്മിറ്റി അംഗങ്ങളില്‍ നിന്നും
സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്യുന്ന ഒരു പ്രതിനിധി
സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്യുന്ന ഒരു പ്രതിനിധി
vii) അംഗങ്ങളില്‍ നിന്നും നിക്ഷേപ സ്വീകരിക്കുന്ന മറ്റിതര സംഘങ്ങളുടെ കമ്മിറ്റി അംഗങ്ങളില്‍ നിന്നും സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്യുന്ന ഒരു പ്രതിനിധി
viii)) സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്യുന്ന ഒരു പ്രമുഖനായ സഹകാരി
ix) ഗവമെന്റ് സെക്രറി സഹകരണ വകുപ്പ്
x) സഹകരണ സംഘം രജിസ്ട്രാര്‍
xi) സഹകരണ ആഡിറ്റ് ഡയറക്ടര്‍
xii) ബോര്‍ഡിന്റെ സെക്രട്ടറി-ട്രഷറര്‍
* പ്രാഥമിക കാര്‍ഷിക വായ്പ സംഘങ്ങളുടെ പ്രതിനിധികളില്‍ ഒരു അംഗത്തിനെയോ അല്ലെങ്കില്‍ ഗവമെന്റ് നോമിനേറ്റ് ചെയ്യുന്ന പ്രമുഖനായ സഹകാരിയെയോ ബോര്‍ഡിന്റെ വൈസ് ചെയര്‍മാനായി സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്യുന്നതാണ്.
* ബോര്‍ഡിന്റെ ആദ്യ മീറ്റിംഗ് ദിവസം മുതല്‍ 5 വര്‍ഷമായിരിക്കും ബോര്‍ഡിന്റെ കാലാവധി.6(2)(iii), (iv),(v),(vi), (vii), (viii) ഗവമെന്റ് നാമനിര്‍ദ്ദേശം ചെയ്യുന്ന പ്രതിനിധികളും പ്രഗത്ഭ സഹകാരിയും ഗവമെന്റിന്റെ താല്‍പര്യാനുസരണം സ്ഥാനത്ത് തുടരാവുന്നതാണ്.